
കണ്ടശാങ്കടവ്: മണലൂർ വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ ജന്മദിനം വർഗ്ഗീയ വിരുദ്ധ ദിനമായി ആചരിച്ചു. മണ്ഡലം പ്രസിഡന്റ് കെ.കെ.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. അനുസ്മരണ സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി കെ.കെ.ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.ജി.അശോകൻ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ റോബിൻ വടക്കേത്തല, വാസുവള്ളാഞ്ചേരി , സി.വി.വിമൽ, ടോളി വിനീഷ്, ഷാലിവർഗ്ഗീസ്, ജിഷ തോട്ടുപുരക്കൽ, പീതാംബരൻ രാരമ്പത്ത്, പി.എസ്.ആനന്ദൻ, ജോസഫ് പള്ളിക്കുന്നത്ത്, ബാബു മൂലേപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.