ചാലക്കുടി: ദേശീയപാത അടിപ്പാത നിർമ്മാണത്തിൽ വലിയ പുരോഗതിയായി കിഴക്ക് ഭാഗത്തെ നിരത്തിൽ കോൺക്രീറ്റ് ആരംഭിച്ചു. നാല് ദിവസം മുമ്പാണ് ഇവിടെ റോഡ് പൊളിച്ച് ഇതിനായി ഒരുക്കങ്ങൾ തുടങ്ങിയത്. മുഴുവൻ ഭാഗവും കോൺക്രീറ്റിംഗ് ചെയ്തു കഴിഞ്ഞാൽ അരികിലെ ഭിത്തിയുടെ നിർമാണം തുടങ്ങുമെന്നാണ് ഇ.കെ.കെ കമ്പനി അധികൃതർ പറയുന്നത്. ഇതിനുശേഷം തെക്ക് ഭാഗത്തെ ബ്ലോക്കിന്റെ തുടർ പ്രവർത്തനങ്ങളുമുണ്ടാകും. ആറ് മാസത്തിനകം അടിപ്പാത യാഥാർത്ഥ്യമാക്കാനുള്ള തീവ്രശ്രമങ്ങളാണ് നടക്കുന്നത്.