
തൃപ്രയാർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാളാഘോഷങ്ങളുടെ ഭാഗമായി മഹിളാ മോർച്ച നാട്ടിക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ഏകതാ സംഗമം ബി.ജെ.പി ജില്ലാ ട്രഷറർ കെ.ആർ.അനീഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു . മഹിളാ മോർച്ച മണ്ഡലം പ്രസിഡൻ്റ് റിനി കൃഷ്ണപ്രസാദ് അദ്ധ്യക്ഷത വഹിച്ചു . കലാപരിപാടികളവതരിപ്പിച്ച കുട്ടികൾക്ക് ഉപഹാരം നല്കി. തുടർന്ന് വിവിധ സംസ്ഥാനങ്ങളിലെ ഭക്ഷ്യവിഭവങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള ഏകതാ വിരുന്നു സത്കാരവും നടന്നു. മഹിളാ മോർച്ച ജില്ലാ പ്രസിഡൻറ് ഇ.പി.ജാൻസി, ഭഗിനി സുനിൽ, നിഷാ പ്രവീൺ, പത്മിനി പ്രകാശൻ, രശ്മി ഷിജോ, അംബിക ടീച്ചർ തുടങ്ങിയവർ നേതൃത്വം നല്കി.