ചാലക്കുടി: ശ്രീനാരായണ അഭേദചിന്താ പ്രചാരവേദിയുടെ ആഭിമുഖ്യത്തിൽ സംവാദം സംഘടിപ്പിച്ചു. ഗാന്ധിജിയും ശ്രീനാരായണ ഗുരുദേവനും വിവിധ സന്ദർഭങ്ങളിൽ നടത്തിയ സംവാദങ്ങളുടെ ചർച്ചയാണ് നടന്നത്. ടി.സി. രാജൻ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് ടി.വി. അശോകൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടി കെ.എൻ. ബാബു, ടി.ടി. കൃഷ്ണകുമാർ, എ.പി. ബാലൻ, കെ.സി. ഇന്ദ്രസേനൻ എന്നിവർ സംസാരിച്ചു.