1

തൃശൂർ: 'ലഹരിക്കെതിരെ യുവ ജാഗ്രത' എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫിന്റെ സന്നദ്ധ സേവന വിഭാഗമായ വിഖായയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ തൃശൂർ സ്വരാജ് റൗണ്ടിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. തൃശൂർ എം.ഐ.സിയുടെ പരിസരത്ത് സംസ്ഥാന ജോയിന്റ് സെക്രട്ടറി അൻവർ മുഹ്‌യിദ്ദീൻ ഹുദവി ഫ്‌ളാഗ് ഓഫ് ചെയ്തു. മുൻസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന സമാപന സമ്മേളനത്തിൽ എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് കെ.എ. അൻസ്വിഫ് വാഫി അദ്ധ്യക്ഷനായി. സർഗലയ സംസ്ഥാന ചെയർമാൻ ഷഹീർ ദേശമംഗലം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം മഅ്‌റൂഫ് വാഫി മുഖ്യ പ്രഭാഷണം നിർവഹിച്ചു. വിഖായ സംസ്ഥാന സമിതി അംഗം സലാം ദേശമംഗലം ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.