ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ സുകൃതഹോമം തുടങ്ങി. വിജയദശമി ദിവസമായ ബുധനാഴ്ച സമാപിക്കും. ക്ഷേത്രം തന്ത്രിയുടെയും ഓതിക്കന്മാരുടെയും വകയായാണ് സുകൃതഹോമം നടത്തുന്നത്. നാലമ്പലത്തിനകത്തെ വാതിൽമാടത്തിൽ പ്രത്യേകം തയ്യാറാക്കിയ ഹോമകുണ്ഡത്തിലാണ് പുലർച്ചെ നാലിന് സുകൃതം ഹോമം നടക്കുന്നത്. 24000 ഉരു ഗായത്രീമന്ത്രം ഉരുവിട്ടാണ് ഹോമം. അത്രതന്നെ അനുജവും ഉണ്ടാകും.