sns-samajam
എടമുട്ടം എസ്.എൻ.എസ് സമാജം നവരാത്രി ആഘോഷങ്ങളുടെ ഉദ്ഘാടനം മധു ശക്തിധരപണിക്കർ നിർവഹിക്കുന്നു.

എടമുട്ടം: എസ്.എൻ സമാജം ശ്രീഭദ്രാചല സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം. നവരാത്രി മണ്ഡപത്തിൽ ക്ഷേത്രം ജ്യോത്സ്യൻ മധു ശക്തിധര പണിക്കർ നൃത്തോത്സവത്തിന് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു. സമാജം പ്രസിഡന്റ് വി.വി. രാജൻ അദ്ധ്യക്ഷനായി. സമാജം സെക്രട്ടറി സുധീർ പട്ടാലി, ട്രഷറർ വി.ആർ. രഘുലാൽ, ജോയിന്റ് സെക്രട്ടറി വി.ജി. ശിവൻ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ ഗാനാലാപനം, തിരുവാതിരക്കളി, സമാജം കലാമന്ദിറിലെ വിദ്യാർത്ഥികളുടെയും നാലുശാഖകളിൽ നിന്നും കലാപ്രതിഭകളുടെയും നൃത്തസംഗീത സന്ധ്യ അരങ്ങേറി. ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രത്തിൽ വിദ്യാർത്ഥികളുടെ പുസ്തകങ്ങൾ പൂജവയ്പ് ചടങ്ങും നടന്നു.