pooja

ചേർപ്പ്: തിരുവുള്ളക്കാവ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ വിദ്യാരംഭത്തിന് ഒരുക്കം പൂർത്തിയായി. ഇന്നലെ പുസ്തകം പൂജവെയ്പ്പിനായി കുട്ടികളടക്കം നിരവധി ഭക്തജനങ്ങൾ ക്ഷേത്രത്തിലെത്തി. മഹാനവമി ദിനമായ ചൊവ്വാഴ്ച കുട്ടികളെ എഴുത്തിനിരുത്തൽ ഉണ്ടായിരിക്കില്ലെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു. വിജയദശമി ദിവസമായ നാളെ പുലർച്ചെ 4 മുതൽ നടതുറപ്പും, ക്ഷേത്ര സരസ്വതി മണ്ഡപത്തിൽ എഴുത്തിനിരുത്തലും ആരംഭിക്കും.

തിരുവുള്ളക്കാവ് വാരിയത്തെ ശ്രീധരൻ വാര്യരുടെ നേതൃത്വത്തിൽ അറുപതോളം ആചാര്യന്മാർ കുരുന്നുകളെ എഴുത്തിനിരുത്തും. വൈകീട്ടും എഴുത്തിനിരുത്തൽ തുടരും . ഭക്തജന തിരക്ക് കണക്കിലെടുത്ത് ഇക്കുറി 150 കിലോ വരുന്ന അരി കൊണ്ട് പായസം, 500 കിലോഗ്രാം വരുന്ന അപ്പം നിവേദ്യങ്ങളും ഒരുക്കും. മഹാനവമി ദിവസമായ 4 ന് , പെരുവനം സതീശൻ മാരാരുടെ നേതൃത്വത്തിൽ വൈകീട്ട് തായമ്പക, ക്ഷേത്ര നടവഴിയിൽ പെരുമ്പിള്ളിശേരി സെന്റർ കാവടിസമാജം, പെരുമ്പിള്ളിശേരി യുവജന കാവടിസമാജം, ശ്രീധർമ്മശാസ്താ കാവടിസംഘം മര്യാദ മൂല, ശ്രീബലരാമ കാവടിസമാജം പൂ ച്ചിന്നിപ്പാടം, ചൊവ്വൂർ സൗഹൃദ കാവടിസമാജം എന്നീ സംഘങ്ങളുടെ കാവടിയാട്ടം ഉണ്ടാകും.

ക്ഷേത്രത്തിനകത്ത് പ്രത്യേകം വഴിപാട് കൗണ്ടറും ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഹന പാർക്കിംഗ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം സെക്രട്ടറി എ.എ.കുമാരൻ അറിയിച്ചു.

ആ​ദ്യ​ക്ഷ​രം​ ​കു​റി​ക്കാ​ൻ​ ​കു​രു​ന്നു​കൾ

തൃ​ശൂ​ർ​ ​:​ ​ര​ണ്ട് ​ദി​വ​സ​ത്തെ​ ​സ​ര​സ്വ​തി​ ​പൂ​ജ​ക​ൾ​ക്ക് ​ശേ​ഷം​ ​നാ​ളെ​ ​ക്ഷേ​ത്ര​ങ്ങ​ളി​ലും​ ​സാം​സ്‌​കാ​രി​ക​ ​സ്ഥാ​പ​ന​ങ്ങ​ളി​ലും​ ​ആ​യി​ര​ക്ക​ണ​ക്കി​ന് ​കു​രു​ന്നു​ക​ൾ​ ​അ​റി​വി​ന്റെ​ ​ആ​ദ്യ​ക്ഷ​രം​ ​നു​ക​രും.​ ​കൂ​ടു​ത​ൽ​ ​കു​ട്ടി​ക​ളെ​ ​എ​ഴു​ത്തി​നി​രു​ത്തു​ന്ന​ത് ​ചേ​ർ​പ്പ് ​തി​രു​വു​ള്ള​ക്കാ​വ് ​ക്ഷേ​ത്ര​ത്തി​ലാ​ണ്.​ ​ക്ഷേ​ത്ര​ത്തി​ലെ​ ​സ​ര​സ്വ​തി​ ​മ​ണ്ഡ​പ​ത്തി​ന് ​മു​ന്നി​ൽ​ ​ആ​യി​ര​ക്ക​ണ​ക്കി​ന് ​കു​ട്ടി​ക​ൾ​ ​ആ​ദ്യ​ക്ഷ​രം​ ​കു​റി​ക്കും.​ ​കൂ​ർ​ക്ക​ഞ്ചേ​രി​ ​മാ​ഹേ​ശ്വ​ര​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ബു​ധ​നാ​ഴ്ച്ച​ ​രാ​വി​ലെ​ 7.30​ന് ​പൂ​ജ​യെ​ടു​പ്പ്,​ ​തു​ട​ർ​ന്ന് ​ക്ഷേ​ത്രം​ ​മേ​ൽ​ശാ​ന്തി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ക്കു​ന്ന​ ​വി​ദ്യാ​രം​ഭ​ ​ച​ട​ങ്ങി​ൽ​ ​ഡോ.​ടി.​പി.​സേ​തു​മാ​ധ​വ​ൻ​ ​പ​ങ്കെ​ടു​ക്കും. തി​രു​വ​മ്പാ​ടി​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ആ​ദ്യ​ക്ഷ​ര​ ​ലോ​ക​ത്തേ​ക്ക് ​ക​ട​ന്നു​വ​രു​ന്ന​ ​കു​രു​ന്നു​ക​ൾ​ക്ക് ​വി​ജ​യ​ദ​ശ​മി​ ​നാ​ളി​ൽ​ ​വി​ദ്യാ​രം​ഭം​ ​കു​റി​ക്കാ​ൻ​ ​അ​വ​സ​ര​മൊ​രു​ക്കി​യ​താ​യി​ ​ദേ​വ​സ്വം​ ​ഭാ​ര​വാ​ഹി​ക​ൾ​ ​അ​റി​യി​ച്ചു.​ ​നാ​ളെ​ ​രാ​വി​ലെ​ 9​ന് ​പൂ​ജ​യെ​ടു​പ്പി​ന് ​ശേ​ഷ​മാ​ണ് ​വി​ദ്യാ​രം​ഭ​ച​ട​ങ്ങ് ​ന​ട​ക്കു​ക.​ ​തോ​ട്ടം​ ​നീ​ല​ക​ണ്ഠ​ൻ​ ​ന​മ്പൂ​തി​രി​ ​കു​ട്ടി​ക​ൾ​ക്ക് ​ആ​ദ്യ​ക്ഷ​രം​ ​കു​റി​ക്കും.​ ​വ​ട​ക്കു​ന്നാ​ഥ​ൻ​ ​ക്ഷേ​ത്രം,​ ​പാ​റ​മേ​ക്കാ​വ്,​ ​കു​ള​ശേ​രി,​ ​മി​ഥു​ന​പ്പി​ള്ളി,​ ​അ​ശോ​കേ​ശ്വ​രം​ ​ക്ഷേ​ത്ര​ങ്ങ​ളി​ലും​ ​നാ​ളെ​ ​എ​ഴു​ത്തി​നി​രു​ത്ത​ൽ​ ​ന​ട​ക്കും.​ ​ഇ​ന്ന​ലെ​ ​ക്ഷേ​ത്ര​ങ്ങ​ളി​ൽ​ ​വ​ൻ​തി​ര​ക്കാ​യി​രു​ന്നു.