 
കൊമ്പൻ തൃശ്ശിവപേരൂർ കർണ്ണൻ.
അളഗപ്പ നഗർ: കൊമ്പൻ തൃശ്ശിവപേരൂർ കർണ്ണൻ ചരിഞ്ഞു. 47 വയസായിരുന്നു. 15 ദിവസമായി അസുഖം ബാധിച്ച് വട്ടണാത്രയിലെ കെട്ടുതറിയിൽ ചികിത്സയിലിക്കെ ഇന്നലെ ഉച്ചയോടെയാണ് ചരിഞ്ഞത്. കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ ഉത്സവങ്ങളിലെല്ലാം സ്ഥിര സാന്നിദ്ധ്യമായിരുന്നു തൃശ്ശിവപേരൂർ കർണ്ണൻ. ആമ്പല്ലൂർ സ്വദേശികളായ പറങ്ങോടത്ത് രതീഷ്, കുന്നത്ത് ശ്രീനാഥ് എന്നിവർ ചേർന്ന് നാല് വർഷം മുമ്പ് മോഹവില നൽകിയാണ് കാലടിയിൽ നിന്നും കർണ്ണനെ വാങ്ങിയത്.