news-photo-
കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ ഗുരുവായൂരിൽ നടന്ന സർവകക്ഷി അനുസ്മരണ യോഗത്തിൽ മുൻ എം.എൽ.എ പി.ടി. കുഞ്ഞുമുഹമ്മദ് സംസാരിക്കുന്നു.

ഗുരുവായൂർ: സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു. കിഴക്കേ നടയിലെ ഇ.എം.എസ് ചത്വരത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് അദ്ധ്യക്ഷനായി. മുൻ എം.എൽ.എ. പി.ടി. കുഞ്ഞുമുഹമ്മദ്, നഗരസഭ കൗൺസിലർ കെ.പി. ഉദയൻ, മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ. പ്രകാശ്, ഗുരുവായൂർ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ടി.എൻ. മുരളി, വിവിധകക്ഷി നേതാക്കളായ കെ.ആർ. സുനിൽകുമാർ, ആർ.വി. അബ്ദുറായ്, തേലമ്പറ്റ വാസുദേവൻ, സി.പി.എം. ലോക്കൽ സെക്രട്ടറി കെ.ആർ. സൂരജ്, എം.സി. സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.