pr

ചേർപ്പ്: വാഹനപരിശോധനയ്ക്കിടെ കഴിഞ്ഞ മാർച്ച് മാസത്തിൽ ആലുവ മാഞ്ഞാലി സ്വദേശി അജിത്ത്കുമാറിന്റെ സ്കൂട്ടർ മോഷ്ടിച്ച കേസിൽ ചേർപ്പ് വെങ്ങിണിശ്ശേരി ശിവപുരം കോളനി മുല്ലയ്ക്കൽ വീട്ടിൽ സുമേഷിനെ ചേർപ്പ് സി.ഐ: ടി.വി. ഷിബു, എസ്.ഐ: ജയ്‌സൺ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു. ആലുവ പറവൂർ കവലയിൽ അജിത്ത്കുമാറിന്റെ ഭാര്യ ഓടിച്ചുവന്ന സ്‌കൂട്ടർ കടയിൽ സാധനങ്ങൾ വാങ്ങാൻ കയറിയ സമയം പ്രതികൾ മോഷ്ടിച്ച് കടക്കുകയായിരുന്നു. ആലുവ വെസ്റ്റ് പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് ചേർപ്പ് സ്റ്റേഷനിലെ നിരവധി കേസുകളിൽ പ്രതിയായ സുമേഷ് പിടിയിലാകുന്നത്. സുമേഷ് മോഷ്ടിച്ചുകൊണ്ടുവരുന്ന സ്കൂട്ടർ വിൽപ്പന നടത്തിയിരുന്ന ചൊവ്വൂർ മാളിയേക്കൽ വീട്ടിൽ മിജോ ജോസിനെയും പൊലീസ് കസ്റ്റഡിയിലെടത്തു. കണ്ടെടുത്ത സ്‌കൂട്ടർ ആലുവ വെസ്റ്റ് പൊലീസിന് കൈമാറും. അറസ്റ്റ് ചെയ്ത പ്രതികളെ കോടതി റിമാൻഡ് ചെയ്തു.