photo

കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ച് ചാലക്കുടിയിൽ നടന്ന സർവകക്ഷി യോഗത്തിൽ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം യു.പി. ജോസഫ് പ്രസംഗിക്കുന്നു.

ചാലക്കുടി: മുൻമന്ത്രിയും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ച് എൽ.ഡി.എഫ് ചാലക്കുടി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേർന്നു. സി.പി.എം ഏരിയ സെക്രട്ടറി കെ.എസ്. അശോകൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം യു.പി. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ, മുൻ എം.എൽ.എ ബി.ഡി. ദേവസ്സി, ബി.ജെ.പി ചാലക്കുടി മണ്ഡലം പ്രസിഡന്റ് ടി.വി. പ്രജീഷ്, കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗം ഡെന്നീസ് കെ.ആന്റണി, എം.വി. ഗംഗാധരൻ, ഫാ.ജോളി വടക്കൻ, ടൗൺ ഹുസൈൻ ബാഖവി, നഗരസഭാ വൈസ് ചെയർപേഴ്‌സൺ ആലീസ് ഷിബു, വി.ഒ. പൈലപ്പൻ എന്നിവർ പ്രസംഗിച്ചു.