ഗുരുവായൂർ: മയക്ക് മരുന്നിനെതിരായ സംസ്ഥാന സർക്കാരിന്റെ തീവ്രയജ്ഞ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് ഗുരുവായൂരിൽ നടക്കും. രാവിലെ 9ന് ഗുരുവായൂർ രുഗ്മിണി റീജൻസിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ അദ്ധ്യക്ഷത വഹിക്കും. ഗുരുവായൂർ മുൻസിപ്പാലിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ് മുഖ്യപ്രഭാഷണം നടത്തും. മദ്ധ്യമേഖല ജോയിന്റ് എക്‌സൈസ് കമ്മിഷണർ പി.കെ. സനു പദ്ധതി വിശദീകരണം നടത്തും.