 
തിരുവില്വാമല വില്വാദ്രിനാഥ സ്വാമിക്ഷേത്രത്തിൽ നടന്ന വിദ്യാരംഭ ചടങ്ങ്.
തിരുവില്വാമല: വില്വാദ്രിനാഥ ക്ഷേത്രത്തിൽ നവരാത്രി ആഘോഷവും വിദ്യാരംഭവും നടത്തി. ക്ഷേത്രം മേൽശാന്തിമാരായ മരുതേരി അനിൽ, കുന്നത്തുമന കേശവൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ രാവിലെ സരസ്വതി മണ്ഡപത്തിലെ സരസ്വതി പൂജയ്ക്ക് ശേഷം എഴുത്തിനിരുത്തൽ ചടങ്ങ് നടന്നു. വാവത്ത് ലീല ടീച്ചർ, മരുതേരി ശാന്ത ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് കുഞ്ഞുങ്ങൾക്ക് ആദ്യക്ഷരം പകർന്ന് നൽകിയത്. 70 ഓളം കുട്ടികളാണ് ഇത്തവണ ആദ്യക്ഷരം കുറിക്കാനായി ക്ഷേത്രത്തിലെത്തിയത്.