1
ഇരുന്നിലംകോട് മഹാദേവ ക്ഷേത്രത്തിൽ നടന്ന മഹാനവമി ആഘോഷത്തിൽ നിന്ന്.

വടക്കാഞ്ചേരി: മുള്ളുർക്കര ഇരുന്നിലംകോട് മഹാദേവ ക്ഷേത്രത്തിൽ മഹാനവമി ആചാരങ്ങളോടെ ആഘോഷിച്ചു. രാവിലെ ഗണപതി ഹോമം, പുലർകാല പ്രത്യേക പൂജകൾക്ക് പുറമെ മുള്ളൂർക്കര നന്ദഗോകുലം ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പുരുഷന്മാരുടെയും സ്ത്രീകളുടെയും നേതൃത്വത്തിൽ ഓണക്കളിയും കണ്ടു നിന്ന ഭക്തർക്ക് വേറിട്ട ഒരു അനുഭവമായി മാറി. പങ്കെടുത്ത എല്ലാവരെയും സെക്രട്ടറി എം.വി. ദേവദാസൻ മൊമെന്റോ നൽകി ആദരിച്ചു. കുട്ടികൾക്ക് എഴുത്തിനിരുത്തൽ, കഴിഞ്ഞ ദിവസം പൂജയ്ക്ക് വച്ചിരുന്ന സാമഗ്രികളുടെ വിതരണം എന്നിവ നടന്നു. ചടങ്ങിന് മേൽശാന്തി രാജീവൻ നേതൃത്വം നൽകി. നിരവധി ഭക്തർ എത്തിയിരുന്നു. തുടർന്ന് ഭക്തർ മൂലസ്ഥാനമായ മലമുകളിലെ മുനി അറയിലും പ്രാർത്ഥന നടത്തി. അന്നദാനവും നടന്നു. പ്രസിഡന്റ് പി.എസ്. രാഘവൻ, സെക്രട്ടറി എം.പി. ദേവദാസ്, ട്രഷറർ പി.കെ. ശിവദാസ്, മറ്റു ഭാരവാഹികളും ചടങ്ങിന് നേതൃത്വം നൽകി.