pooja

കുണ്ടുകുഴിപ്പാടം കുറ്റിച്ചിറ ശ്രീഅന്നപൂർണ്ണേശ്വരി ശ്രീഭദ്രകാളി മഹാക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന്റെ സമാപനത്തിന്റെ ഭാഗമായി നടന്ന സരസ്വതിപൂജ.

ചാലക്കുടി: കുണ്ടുകുഴിപ്പാടം കുറ്റിച്ചിറ ശ്രീഅന്നപൂർണ്ണേശ്വരി ശ്രീഭദ്രകാളി മഹാക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി സരസ്വതിപൂജ നടത്തി. ക്ഷേത്രം മേൽശാന്തി അനൂപ് എടത്താടൻ മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്ര സമിതി പ്രസിഡന്റ് ടി.കെ. മനോഹരൻ, സെക്രട്ടറി കെ.വി. അജയൻ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി പി.സി. മനോജ്, സമിതി വൈസ് പ്രസിഡന്റ് എ.വി. സുധീഷ്, ജോ. സെക്രട്ടറി പി.കെ. രണദേവ്, പി.ജി. സന്തോഷ്‌കുമാർ, ടി.കെ. അനിൽ, കെ.കെ. കരുണൻ, ഷീല രാജൻ, കെ.കെ. ചന്ദ്രൻ, വി.സി. പവിത്രൻ എന്നിവർ നേതൃത്യം നൽകി.