vijayadasami-ahosham

രാഷ്ട്രീയ സ്വയംസേവക സംഘം ചാലക്കുടി സംഘ ജില്ലയുടെ വിജയദശമി മഹോത്സവത്തിൽ നിന്ന്.

പുതുക്കാട്: രാഷ്ട്രീയ സ്വയംസേവക സംഘം ചാലക്കുടി സംഘ ജില്ലയുടെ വിജയദശമി മഹോത്സവം ആഘോഷിച്ചു. ആമ്പല്ലൂരിൽ നടന്ന പൊതുപരിപാടിക്ക് മുമ്പായി മറവാഞ്ചേരിയിൽ നിന്നും വെണ്ടാരിൽ നിന്നും ആയിരക്കണക്കിന് ഗണവേഷധാരികളായ സ്വയംസേവകർ നടത്തിയ റൂട്ട് മാർച്ച് പൊതുപരിപാടി നടന്ന ദേശീയപാതയോരത്തെ ആമ്പല്ലൂരിലെ ഗ്രൗണ്ടിലെത്തി ചേർന്നു. തുടർന്ന് പഥസഞ്ചലനവും പൊതുപരിപാടിയും നടന്നു. സ്ത്രികളും കട്ടികളും ഉൾപ്പടെ ഒട്ടേറെപേർ പരിപാടി വീക്ഷിക്കാനെത്തിയിരുന്നു. ആഘോഷച്ചടങ്ങിൽ കൊച്ചിൻ ഷിപ്പിയാർഡ് അസിസ്റ്റന്റ് മാനേജർ പി.എൻ. സമ്പത്ത്കുമാർ അദ്ധ്യക്ഷനായി. കേരള പ്രാന്തപ്രചാരക് എസ്.സുദർശൻ, ജില്ലാ കാര്യവാഹ് എം. കൃഷ്ണകുമാർ, ജില്ലാ സംഘചാലക് അഡ്വ കെ.എസ്. റോഷ് എന്നിവർ പങ്കെടുത്തു.