laharikethire

കൊടുങ്ങല്ലൂർ: പുതുതലമുറയെ വഴി തെറ്റിച്ച് സമൂഹത്തിൽ സർവനാശം വിതക്കുന്ന ലഹരിക്കെതിരെ ശക്തമായ പോരാട്ടം വേണമെന്ന് ബെന്നി ബഹന്നാൻ എം.പി. എറിയാട് സർവീസ് സഹകരണ ബാങ്ക് അംഗങ്ങളുടെ മക്കൾക്കായി ഏർപ്പെടുത്തിയ മഹാന്മാ ഗാന്ധി എഡ്യൂക്കേഷണൽ എക്‌സലൻസി അവാർഡുകളും സ്‌കോളർഷിപ്പുകളുടെയും വിതരണം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം. ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് പി.എസ്. മുജീബ് റഹ്മാൻ അദ്ധ്യക്ഷനായി.

ചലച്ചത്ര താരം രശ്മി ബോബൻ മുഖ്യാതിഥിയായി. കാർഷിക വികസന ബാങ്ക് പ്രസിഡന്റ് ടി.എം. നാസർ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ. നവാസ് കാട്ടകത്ത്, ജില്ലാ സഹകരണ ആശുപത്രി ഡയറക്ടർ പി.ബി. മൊയ്തു, മുസിരിസ് കോ - ഓപറേറ്റിവ് സൊസൈറ്റി പ്രസിഡന്റ് ബഷീർ കൊണ്ടാമ്പുള്ളി, പി.കെ. മുഹമ്മദ്, ടി.എം കുഞ്ഞുമൊയ്തീൻ, തുടങ്ങിയവർ സംസാരിച്ചു.

ബാങ്ക് വൈസ് പ്രസിഡന്റ് കെ.എസ്. രാജീവൻ സ്വാഗതവും, സെക്രട്ടറി എ.എസ്. റാഫി നന്ദിയും പറഞ്ഞു.