temple

മോതിരക്കണ്ണി ശ്രീരക്തേശ്വരി ക്ഷേത്രത്തിൽ നടന്ന വിജയദശമി ആഘോഷങ്ങൾ ചാലക്കുടി എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

ചാലക്കുടി: മോതിരക്കണ്ണി എസ്.എൻ.ഡി.പി ശാഖാ ശ്രീരക്തേശ്വരി ക്ഷേത്രത്തിൽ നടന്ന വിജയദശമി ആഘോഷങ്ങൾ യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഷാജി തട്ടാറശേരി അദ്ധ്യക്ഷനായി. മേൽശാന്തി ബിജുകൃഷ്ണൻ കാർമ്മികനായി. കേന്ദ്ര റബ്ബർ ബോർഡ് അംഗമായ കെ.എ. ഉണ്ണികൃഷ്ണനെ ചടങ്ങിൽ ആദരിച്ചു. സെക്രട്ടറി ആർ.വി. കല്യാണി, യൂണിയൻ വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി, പി.ആർ. മോഹനൻ, വൈസ് പ്രസിഡന്റ് അജയ്കുമാർ തുടങ്ങിയവർ സംസാരിച്ചു.