ഗുരുവായൂർ: ഗുരുവായൂർ പൊലീസ് സ്റ്റേഷൻ ചൂൽപ്പുറത്തേയ്ക്ക് മാറി. കണ്ടാണശ്ശേരിയിൽ വാടക കെട്ടിടത്തിലായിരുന്നു പൊലീസ് സ്റ്റേഷൻ പ്രവർത്തിച്ച് വന്നിരുന്നത്. ചൂൽപ്പുറം മാവിൻചുവട് റോഡിലെ വാടക കെട്ടിടത്തിലേയ്ക്കാണ് സ്റ്റേഷൻ മാറിയിട്ടുള്ളത്. സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ, നഗരസഭാ കൗൺസിലർ സിന്ധു ഉണ്ണി, ഗുരുവായൂർ എ.സി.പി: കെ.ജി. സുരേഷ് എന്നിവർ സ്റ്റേഷൻ മാറുന്ന ചടങ്ങിൽ സംബന്ധിച്ചു.