fckerala

തൃശൂർ: പ്രൊഫഷണൽ ഫുട്‌ബോൾ ക്ലബ്ബായ എഫ്.സി കേരള കെ.പി.എല്ലിലേക്ക് വീണ്ടും ക്വാളിഫൈ ചെയ്തു. തൃക്കരിപ്പൂർ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന ലൂസേഴ്‌സ് ഫൈനലിൽ ഷൂട്ടേഴ്‌സ് പടന്നയെ ഒന്നിനെതിരെ ആറു ഗോളുകൾക്ക് തകർത്താണ് എഫ്.സി കേരള വീണ്ടും കേരള പ്രീമിയർ ലീഗിലേക്ക് യോഗ്യത നേടിയത്.
ചീഫ് കോച്ച് കെ.എ. നവാസിന്റെ കൃത്യമായ പദ്ധതികളുമായി ഇറങ്ങിയ എഫ്.സി കേരള ആദ്യ മിനിറ്റിൽ തന്നെ വലതു വിംഗിലെ പ്രതിരോധ നിര താരം മുഹമ്മദ് ഷാബിന്റെ ക്രോസിൽ നിന്നും വിദേശ താരം ചാൾസ് നേടിയ മനോഹരമായ ഗോളിലൂടെ അക്കൗണ്ട് തുറന്നു.
ആദ്യ ആറ് മിനുറ്റിൽ തന്നെ മൂന്ന് ഗോളടിച്ച എഫ്.സി കേരളക്കെതിരെ പത്താം മിനുട്ടിൽ ഒരു ഗോൾ തിരിച്ചടിച്ച് ഷൂട്ടേഴ്‌സ് യുണൈറ്റഡ് തിരിച്ചു വരവിനു ശ്രമിച്ചെങ്കിലും തുടർങ്ങോട്ട് പൂർണമായി എഫ്.സി. കേരള തന്നെ മേധാവിത്വം പുലർത്തി. അഭിഷേക് എസ്, ശ്രീജിത്ത് ഡി, അഖിൽ ഫിലിപ്പ് എന്നിവർ നേടിയ ഗോളിലൂടെ 6- 1ന്റെ വിജയം പിടിച്ചെടുത്തു.

കെ.പി.എൽ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടി. മൊത്തം 11 ടീമുകളാണ് യോഗ്യതാ മത്സരങ്ങളിൽ പങ്കെടുത്തത്. എഫ്.സി കേരളയ്ക്ക് പുറമെ നേരത്തെ കേരള ബ്ലാസ്റ്റേഴ്‌സ്, പയ്യന്നൂർ കോളേജ് എന്നിവരും കെ.പി.എൽ യോഗ്യത നേടിയിരുന്നു.