1

ഇരിങ്ങാലക്കുട: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിലെ (നിപ്മർ) സ്‌പെഷ്യൽ സ്‌കൂൾ കുട്ടികൾക്ക് പോഷകാഹാര പദ്ധതിക്കായി ആരംഭിച്ച പ്രത്യേക ന്യൂട്രീഷ്യസ് കിച്ചണും സെറിബ്രൽ പാൾസി സംസ്ഥാനതല ദിനാചരണ ഉദ്ഘാടനവും ഉന്നതവിദ്യഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.

45 ലക്ഷമാണ് പോഷകാഹാര പദ്ധതിച്ചെലവ്. ഒരു കോടി ചെലവഴിച്ച് തയാറാക്കിയ പരിശീലനാർത്ഥികൾക്കുള്ള താമസസൗകര്യം നിപ്മറിന് സമർപ്പിച്ചു. ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗം മേരി ഐസക്, നിപ്മർ എക്‌സിക്യൂട്ടിവ് ഡയറക്ടർ ഇൻ ചാർജ് സി. ചന്ദ്രബാബു, ഫിസിയാട്രിസ്റ്റ് ഡോ. ടി.വി. നീന എന്നിവർ പ്രസംഗിച്ചു. തുടർന്ന് രക്ഷിതാക്കൾക്ക് ബോധവത്കരണവും ഭിശേഷി വിദഗ്ദ്ധർക്കുള്ള സെമിനാറും നടന്നു.