1

തൃശൂർ: യുവജന ദിനത്തോട് അനുബന്ധിച്ച് സംസ്ഥാന യുവജന കമ്മിഷൻ യുവാക്കൾക്ക് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ഒന്നാം സ്ഥാനത്തിന് 15,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയും ക്യാഷ് പ്രൈസും ഇ.എം.എസ് സ്മാരക ട്രോഫിയും നൽകും.

5 മിനിറ്റാണ് സമയം. 5 മിനിറ്റ് മുമ്പ് വിഷയം നൽകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന 18നും 40നും ഇടയിൽ പ്രായമുള്ളവർ ബയോഡേറ്റ ഉൾപ്പെടെ youthday2020@gmail.com എന്ന മെയിൽ ഐ.ഡിയിൽ 30ന് 5 മണിക്കകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 8086987262, 0471 2308630.