achu

തൃശൂർ: ദൈനംദിന ജീവിതത്തിലെ ഡാറ്റാ സയൻസ് എന്ന വിഷയത്തിൽ സി. അച്ചുതമേനോൻ ഗവ. കോളേജിൽ സെമിനാർ നടത്തി. പ്രിൻസിപ്പൽ എ.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. അച്ചുതമേനോന്റെ മകൻ ഡോ. വി. രാമൻകുട്ടി സംസാരിച്ചു. മാത്തമാറ്റിക്‌സ് വിത്ത് ഡാറ്റാ സയൻസ് വിഭാഗം മേധാവി ഡോ. ഉണ്ണിക്കൃഷ്ണൻ തെക്കേപ്പാട്ട് അദ്ധ്യക്ഷനായി. കമ്പ്യൂട്ടർ സയൻസ് അദ്ധ്യാപകൻ കെ. കുമരേശൻ, സൂര്യ കെ. മേനോൻ, മിൻസിയ ഫാത്തിമ എന്നിവർ സംസാരിച്ചു.