തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡ് മാനേജ്‌മെന്റിന് കീഴിലുളള ശ്രീകേരളവർമ്മ കോളേജ്, കുന്നംകുളം വിവേകാനന്ദ കോളേജ് എന്നിവിടങ്ങളിലെ 2022 - 23 അദ്ധ്യയനവർഷത്തിലെ ഒന്നാം വർഷ പി.ജി മാനേജ്‌മെന്റ് ക്വാട്ട ഫസ്റ്റ് അലോട്ട്‌മെന്റ് ലിസ്റ്റും അറിയിപ്പും യഥാക്രമം keralavarma.ac.in, svcollege.ac.in എന്നീ വെബ്‌സൈറ്റുകളിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ലിസ്റ്റിലുളളവർ 11ന് രാവിലെ 11ന് കൊച്ചിൻ ദേവസ്വം ബോർഡ് ഓഫീസിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾ www.cochindevaswomboard.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.