1
വടക്കാഞ്ചേരി നഗരസഭയിൽ നടന്ന ലഹരി ബോധവത്കരണ ക്ലാസിൽ ഇൻസ്‌പെക്ടർ എ.ആർ. നികീഷ് ക്ലാസെടുക്കുന്നു.

വടക്കാഞ്ചേരി: വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗ പ്രവണതയ്ക്കെതിരെ സാമൂഹിക പ്രചാരണം നടത്തുന്നതിനും സാമൂഹിക പ്രതിരോധം തീർക്കുന്നതിനും ആവശ്യമായ പരിപാടികൾ ആലോചിക്കുന്നതിന് വടക്കാഞ്ചേരി നഗരസഭയിൽ ലഹരി വിമുക്ത സമിതി രൂപീകരണവും സെമിനാറും സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ ഷീല മോഹൻ അദ്ധ്യക്ഷനായി.

ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. അരവിന്ദാഷൻ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺമാരായ സിനി സുനിൽകുമാർ, സിന്ധു പ്രകാശൻ എന്നിവർ പ്രസംഗിച്ചു. വടക്കാഞ്ചേരി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ നികീഷ്, എ.ആർ. ഡോ. ബിന്ദു തോമസ് എന്നിവർ പ്രസംഗിച്ചു.