റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ ഇ.ടി. ടൈസൺ എം.എൽ.എ സംസാരിക്കുന്നു.
കൊടുങ്ങല്ലൂർ: കയ്പമംഗലം മണ്ഡലത്തിലെ പി.ഡബ്ല്യു.ഡി റോഡുകളുടെയും തീരദേശ വാർഡുകളിലെയും റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും നിലവിലെ ശോചനീയാവസ്ഥ പരിഹരിക്കാനാവശ്യമായ നടപടികൾ വേഗത്തിലാക്കുക എന്ന ഉദ്ദേശ്യത്തോടെ ഇ.ടി. ടൈസൺ എം.എൽ.എ ഉന്നത യോഗം വിളച്ചുചേർത്തു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. രാജൻ, ബിന്ദു രാധാകൃഷ്ണൻ, എം.എസ്. മോഹനൻ, വിനീത മോഹൻദാസ്, ശോഭന രവി, ചന്ദ്രബാബു, വൈസ് പ്രസിഡന്റുമാരായ കെ.കെ. മോഹനൻ, സി.എസ്. രവീന്ദ്രൻ തുടങ്ങിയവരും തീരദേശ മെമ്പർമാരും പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരും പങ്കെടുത്തു.