1

ചാലക്കുടി: അടിപ്പാതയുടെ നിർമ്മാണം ആറുമാസത്തിനകം പൂർത്തിയാക്കുമെന്ന് ബെന്നി ബഹനാൻ എം.പി. എൻ.എച്ച്.എ.ഐ ഉദ്യോഗസ്ഥർ, കരാർ കമ്പനി അധികൃതർ, ജനപ്രതിനിധികൾ എന്നിവരുടെ സംയുക്ത യോഗത്തിന് ശേഷമാണ് എം.പി ഇക്കാര്യം അറിയിച്ചത്. നിർമ്മാണസ്ഥലം സംഘം സന്ദർശിച്ചു. അതിവേഗമാണ് നിർമ്മാണം നടക്കുന്നതെന്ന് എം.പി പറഞ്ഞു. ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ, ചാലക്കുടി നഗരസഭാ ചെയർമാൻ എബി ജോർജ്, വൈസ് ചെയർപേഴ്‌സൺ ആലീസ് ഷിബു, സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ. ബിജു ചിറയത്ത്, ഷിബു വാലപ്പൻ, എൻ.എച്ച്.എ.ഐ പ്രൊജക്ട് ഡയറക്ടർ ബിബിൻ മധു, ഇ.കെ.കെ. കൺസ്ട്രക്‌ഷൻ കമ്പനി പ്രൊജക്ട് ഓഫീസർ ശ്രീരാജ് ദിവാകരൻ, അഡ്വ. സി.ബി. അരുൺ എന്നിവരും സംഘത്തിലുണ്ടായിരുന്നു.