തൃശൂർ: കെ.പി.എസ്.ടി.എ തൃശൂർ റവന്യൂ ജില്ലാ കമ്മിറ്റി അദ്ധ്യാപക സംഘടന പ്രവർത്തന രംഗത്ത് മികവ് പുലർത്തുന്നതും സാമൂഹിക രാഷ്ട്രീയ പ്രവർത്തന രംഗത്ത് നിസ്തുലമായ സേവന മാതൃക കാഴ്ചവെക്കുന്നതുമായ അദ്ധ്യാപകർക്ക് അവാർഡ് ഏർപ്പെടുത്താൻ തീരുമാനിച്ചു. മുൻ കാലഘട്ടങ്ങളിൽ സംഘടനയെ നയിച്ച് മൺമറഞ്ഞുപോയ നേതാക്കളുടെ സ്മരണാർത്ഥമാണ് അവാർഡ് ഏർപ്പെടുത്തുക. ലോക അദ്ധ്യാപക ദിനത്തിൽ ചേർന്ന ജില്ലാ നേതൃത്വയോഗത്തിലാണ് ഈ തീരുമാനം. ഈ വർഷത്തെ അവാർഡ് ഈ മാസം തന്നെ പ്രഖ്യാപിക്കും.