പാവറട്ടി: ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂളിൽ ഒക്ടോബർ 13, 14 തിയതികളിൽ നടക്കുന്ന ചാവക്കാട് ഉപജില്ല ശാസ്ത്ര, സാമൂഹിക, ഗണിത, ഐ.ടി, പ്രവൃത്തി പരിചയമേളയുടെ സംഘാടക സമിതി യോഗം നടന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.ബി. രത്‌നകുമാരി അദ്ധ്യക്ഷത വഹിച്ചു. എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോഫോക്‌സ്, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.സി. മോഹനൻ, വാർഡ് മെമ്പർ എം.പി. ശരത്കുമാർ, സ്‌കൂൾ അസിസ്റ്റന്റ് മാനേജർ ഫാ.സ്റ്റീഫൻ അറയ്ക്കൽ, പി.ടി.എ പ്രസിഡന്റ് കെ.ടി. ലിംസൺ, പ്രധാന അധ്യാപകൻ എം.കെ. സൈമൺ തുടങ്ങിയവർ സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികളായി പഞ്ചായത്ത് പ്രസിഡന്റ് ജിയോഫോക്‌സ് (ചെയർമാൻ), പ്രധാന അദ്ധ്യാപകൻ എം.കെ. സൈമൺ (ജനറൽ കൺവീനർ), ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ടി.ബി. രത്‌നകുമാരി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.