1

കൊടുങ്ങല്ലൂർ: എടവിലങ്ങ് പഞ്ചായത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ അക്രഡിറ്റഡ് എൻജിനിയറുടെ ഒരു ഒഴിവിലേക്ക് സിവിൽ അഗ്രികൾച്ചറൽ എൻജിനിയറിംഗ് ഡിഗ്രി യോഗ്യത ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. പ്രായം 18നും 35നും ഇടയിൽ. പ്രായപരിധിയിൽ എസ്.സി - എസ്.ടി വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. വിശദമായ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതമുള്ള അപേക്ഷകൾ ഈ മാസം പത്തിന് വൈകിട്ട് മൂന്നിനകം ഓഫീസിൽ ലഭ്യമാക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.