1

കൊരട്ടി: കട്ടപ്പുറത്ത് അതിർത്തി തർക്കത്തെ തുടർന്ന് യുവതിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച ആളെ പൊലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പുറം സ്വദേശി പറമ്പിക്കുടി കൃഷ്ണൻകുട്ടിയെ (52) ആണ് എസ്.എച്ച്.ഒ: ബി.കെ. അരുണിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
അയൽവാസിയായ യുവതി അതിർത്തി തർക്കമുള്ള റോഡിലൂടെ വീട്ടിലേക്ക് വാഹനത്തിൽ വിറക് കൊണ്ടുപോയത് മദ്യപിച്ചെത്തിയ കൃഷ്ണൻകുട്ടി ചോദ്യം ചെയ്തു. തുർന്നായിരുന്നു മർദ്ദനം. എസ്.ഐ: ഷാജു എടത്താടൻ, സി.പി.ഒമാരായ അജീഷ് എം. മനോജ് എന്നിവരും കൂടി ചേർന്നാണ് പ്രതിയെ പിടികൂടിയത്.