 
തൃശൂർ : ജില്ലാ തല സ്‌കൂൾ ഗെയിംസ് മത്സരങ്ങൾ വി.കെ.എൻ ഇൻഡോർ സ്റ്റേഡിയത്തിൽ കോർപറേഷൻ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി.മദനമോഹനൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ.സാംബശിവൻ, ജില്ലാ സ്‌പോർട്‌സ് കോർഡിനേറ്റർ എ.എസ്.മിഥുൻ, റവന്യൂ ജില്ലാ സെക്രട്ടറി ഗിരീഷ് കുമാർ സി.എസ്, സ്‌പോർട്‌സ് കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം മഹേഷ് എന്നിവർ സംബന്ധിച്ചു.