 
ചാലക്കുടി: രാഷ്ട്രീയ, സാമൂഹിക രംഗത്തെ നിറസാന്നിദ്ധ്യവും റിട്ട. കസ്റ്റംസ് സൂപ്രണ്ടുമായിരുന്ന പി. അശോകന്റെ 15-ാം അനുസ്മരണവും അവാർഡ് ദാനവും ചൊവ്വാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇത്തവണത്തെ പി. അശോകൻ മെമ്മോറിയൽ മെറിട്ടോറിയസ് അവാർഡ് നഗരസഭാ മുൻ ചെയർമാൻ വി.ഒ. പൈലപ്പനാണ് നൽകുന്നത്. വൈകീട്ട് 5.30ന് വ്യാപാര ഭവനിൽ നടക്കുന്ന ചടങ്ങിൽ നിയമസഭാ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ യോഗം ഉദ്ഘാടനവും അവർഡ് സമർപ്പണവും നടത്തും. അനുസ്മണ സമിതി ചെയർമാൻ പ്രൊഫ. എ.എം. മാത്യു അദ്ധ്യക്ഷനാകും. ബെന്നി ബെഹന്നാൻ എം.പി മുഖ്യാതിഥിയാകും. ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ, നഗരസഭാ ചെയർമാൻ എബി ജോർജ്ജ്, നഗരസഭാ പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ് എന്നിവർ പ്രസംഗിക്കും. ജനറൽ കൺവീനർ എം. കുമാരൻ, അഡ്വ. ആന്റോ ചെറിയാൻ, സംവിധായകൻ സുന്ദർദാസ്, പി.എ. സുഭാഷ് ചന്ദ്രദാസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.