thazhapayaതഴപ്പായ കളക്ഷൻ സെന്റർ ഇ.ടി. ടൈസൺ എം.എൽ.എയും ജനപ്രതിനിധികളും നോക്കിക്കാണുന്നു.

കൊടുങ്ങല്ലൂർ: തഴപ്പായ വ്യവസായം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കൈതോല കൃഷിയെ പ്രോത്സാഹിപ്പിക്കുകയും മണ്ണുത്തി കാർഷിക സർവകലാശാലയുമായി ആലോചിച്ച് മുള്ളുകൾ ഇല്ലാത്ത കൈത ചെടികൾ ഉത്പാദിപ്പിക്കുന്ന കാര്യങ്ങളടക്കം ആലോചിക്കുമെന്ന് ഇ.ടി. ടൈസൺ എം.എൽ.എ. എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്ന് 10.90 ലക്ഷം വകയിരുത്തി പണികഴിപ്പിച്ച തഴപ്പായ കളക്ഷൻ സെന്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാധാകൃഷ്ണൻ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ.കെ. മോഹനൻ, ഷാഹിന ജലീൽ, കൈലാസൺ, ജിഷ അജിതൻ, മോനിഷ, സന്തോഷ് കോരിചാലിൽ, സന്തോഷ് പുളിക്കൽ, ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു.