motor

തൃശൂർ: ജില്ലയിലെ ടൂറിസ്റ്റ് ബസുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ ആദ്യദിനത്തിൽ കണ്ടെത്തിയത് 99 നിയമലംഘനങ്ങൾ. 150 വാഹനങ്ങളിലാണ് പരിശോധന നടത്തിയത്. ലംഘനങ്ങൾ കണ്ടെത്തിയ വാഹനങ്ങളിൽ നിന്നായി 98,000 രൂപയും വകുപ്പ് പിഴ ഈടാക്കി. അനധികൃത രൂപമാറ്റം (8), അമിത ശബ്ദ സംവിധാനം (20), ഫ്‌ളാഷ്‌ലൈറ്റുകളുടെ ഉപയോഗം (15), സ്പീഡ് ഗവർണർ ഘടിപ്പിക്കാതിരിക്കൽ തുടങ്ങി ലംഘനങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്. ട്രാൻസ്‌പോർട്ട് കമ്മിഷണർ ശ്രീജിത്തിന്റെ നിർദ്ദേശപ്രകാരമാണ് ജില്ലയിൽ കർശനമായ പരിശോധനകൾ നടത്തുന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരും.