
ഇരിങ്ങാലക്കുട: നഗരസഭ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി 2022- 23 പ്രകാരം വാർഡ് 21ലെ സെന്റ് ജോസഫ് കോളേജ് ഹോസ്റ്റൽ കാമ്പസിൽ ഒരുക്കിയ പച്ചത്തുരുത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി നിർവഹിച്ചു. സെന്റ് ജോസഫ് കോളേജ് പ്രിൻസിപ്പൽ ഡോ. എലൈസാ അദ്ധ്യക്ഷയായി. നഗരസഭ വൈസ് ചെയർമാൻ ടി.വി. ചാർലി മുഖ്യാതിഥിയായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.സി. ഷിബിൻ പച്ചത്തുരുത്തിന്റെ സന്ദേശം അവതരിപ്പിച്ചു. കെ.ജി. അനിൽ, മിനി സണ്ണി, ജയ്സൺ പാറേക്കാടൻ, സന്തോഷ് ബോബൻ, ബിനു ടി.വി, ബിനുഷ എന്നിവർ സംസാരിച്ചു. 258 തൊഴിൽ ദിനം സൃഷ്ടിച്ച് ഒരു ലക്ഷം രൂപ അടങ്കൽ തുക വിനിയോഗിച്ചാണ് പദ്ധതി നിർവഹിച്ചത്.