 
കയ്പമംഗലം: പെരിഞ്ഞനം റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ റെയിൻബോ പ്രൊജക്ടിന്റെ ഭാഗമായി റോഡരിക് വൃത്തിയാക്കി നടപ്പാതയൊരുക്കി. കയ്പമംഗലം കാളമുറി മുതൽ തൂമ്പുങ്ങൽ പാലം വരെയുള്ള പ്രദേശത്താണ് ക്ലബ് അംഗങ്ങൾ ഇരുവശത്തെയും പുല്ലും മാലിന്യങ്ങളും നീക്കി കാൽനടക്കാർക്കുള്ള നടപ്പാത ഒരുക്കിയത്. റോട്ടറി ക്ലബ് പ്രസിഡന്റ് മനോഹരൻ കുറ്റിക്കാട്ട്, പ്രേമാനന്ദ് പറമ്പിക്കാട്ടിൽ, രാജീവൻ മുറ്റിച്ചൂർ, ശരത്ചന്ദ്രൻ, മനു കമ്പിളിക്കൽ, എം.ബി.കെ. മുഹമ്മദ്, ഇ.കെ. രമേഷ് എന്നിവർ പങ്കെടുത്തു.