1

തൃശൂർ: മലപ്പുറം ഗവ. കോളേജിൽ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് സീറ്റൊഴിവുണ്ട്. എം.എയിൽ ഇക്കണോമിക്‌സ് (എസ് ടി, ഭിന്നശേഷി, സ്‌പോർട്‌സ്), ഇംഗ്ലീഷ് (എസ്.ടി, സ്‌പോർട്‌സ്), ഇസ്‌ലാമിക് ഹിസ്റ്ററി (ഇ.ഡബ്ല്യൂ.എസ്, എസ്.ടി), എം.കോം (എസ്.ടി, ഒ.ബി.എക്‌സ്), എം.എസ്.സിയിൽ ഫിസിക്‌സ് (എസ്.ടി, ഭിന്നശേഷി, സ്‌പോർട്‌സ്), സ്റ്റാറ്റിസ്റ്റിക്‌സ് (എസ്.സി, ഭിന്നശേഷി, സ്‌പോർട്‌സ്) എന്നിവയിലാണ് ഒഴിവ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ പി.ജിക്ക് രജിസ്റ്റർ ചെയ്ത യോഗ്യരായ വിദ്യാർത്ഥികൾ അസ്സൽ രേഖകൾ സഹിതം പത്തിന് രാവിലെ 9.30 മുതൽ മൂന്ന് വരെ കോളേജിൽ റിപ്പോർട്ട് ചെയ്യാം. ഫോൺ: 0483 2734918.