ശ്രീനാരായണ ദർശന സാംസ്‌കാരിക വേദി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാകവി കുമാരനാശാന്റെ 150-ാം ജയന്തി ആഘോഷം ശ്രീനാരായണ സാഹിത്യ പരിഷത്ത് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രൊഫ. സരളാഭായി ഉദ്ഘാടനം ചെയ്യുന്നു.
തൃശൂർ: ശ്രീനാരായണ ദർശന സാംസ്‌കാരിക വേദി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാകവി കുമാരനാശാന്റെ 150-ാം ജയന്തി ആഘോഷിച്ചു. ശ്രീനാരായണ സാഹിത്യ പരിഷത്ത് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രൊഫ. സരളാഭായി ഉദ്ഘാടനം ചെയ്തു. കെ.എം. സിദ്ധാർത്ഥൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. എ. പത്മിനി ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. വി.വി. സഹദേവൻ, വസന്തൻ ആറാട്ടുപുഴ, ഡോ. എം.എസ്. ശ്രീരാജ്, ദാസൻ കോടന്നൂർ, രത്‌നം രവീന്ദ്രൻ, സുമതി കാര്യാട്ടുകര, വിമല രാജൻ, ഇൻഡോർ രാധാമണി, ചന്ദ്രൻ പാലക്കൽ, ത്രേസ്യക്കുട്ടി എന്നിവർ സംസാരിച്ചു.