 
പെരിഞ്ഞനത്തെ ഡി.കെ സ്‌പെഷ്യൽ ട്രെയിനിംഗ് സെന്റർ
കയ്പമംഗലം: ഓട്ടിസം, സെറിബ്രൽ പാഴ്സി തുടങ്ങി പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനും അവരുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും പെരിഞ്ഞനത്ത് ആരംഭിക്കുന്ന ഡി.കെ. സ്‌പെഷ്യൽ ട്രെയിനിംഗ് സെന്റർ ഇന്ന് രാവിലെ 10ന് റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും.
പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഫിസിയോതെറാപ്പി സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കും. മുൻമന്ത്രി വി.എസ്. സുനിൽകുമാർ, നടൻ ദേവൻ, എസ്.എൻ.ഡി.പി മുകുന്ദപുരം യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം, കെ.കെ. സച്ചിത്ത്, പ്രവികുമാർ ചെറാക്കുളം എന്നിവർ പങ്കെടുക്കുമെന്ന് വാർത്താ സമ്മേളനത്തിൽ ഡി.കെ. എഡ്യൂക്കേഷണൽ ട്രസ്റ്റി ഹരിലാൽ കോലാന്ത്ര, ഡോ. ഐശ്വര്യ ലാൽ, എം.ടി. ഷീര, കെ.കെ. ബാബുരാജൻ, ശരത് സോമസുന്ദരം എന്നിവർ അറിയിച്ചു.