പറപ്പൂക്കര പഞ്ചായത്തിന്റെ സൗജന്യ നീന്തൽ പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.
നെല്ലായി: പറപ്പൂക്കര പഞ്ചായത്തിന്റെ നേതൃത്വത്തിൽ പോങ്കോത്രയിൽ നടത്തുന്ന സൗജന്യ നീന്തൽ പരിശീലനത്തിൽ പഠിതാക്കളിൽ 40 പെൺകുട്ടികളും. പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന സൗജന്യ നീന്തൽ പരിശീലനത്തിനാണ് 40 പെൺകുട്ടികൾ പഠിതാക്കളായി എത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ നീന്തൽ പരിശീലനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ലതചന്ദ്രൻ മുഖ്യാതിഥിയായി. പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ കെ.സി. പ്രദീപ്, എൻ.എം. പുഷ്പാകരൻ, ബീന സരേന്ദ്രൻ, ട്രെയിനർ എം.എസ്. ഹരിലാൽ എന്നിവർ സംസാരിച്ചു. 10 ദിവസം നീണ്ടുനിൽക്കുന്ന പരിശീലനത്തിൽ 102 വിദ്യാർത്ഥികൾ പങ്കെടുക്കുന്നുണ്ട്.