വടക്കാഞ്ചേരി: കേരളകൗമുദി റീഡേഴ്‌സ് ക്ലബ് രൂപീകരണ യോഗം ഇന്ന് വടക്കാഞ്ചേരിയിൽ നടക്കും. വൈകിട്ട് 4ന് വടക്കാഞ്ചേരി മിനി ജയശ്രീ ഹാളിൽ വച്ചാണ് യോഗം നടക്കുകയെന്ന് സുഭാഷ് പുഴയ്ക്കൽ അറിയിച്ചു. ചടങ്ങിൽ ഡോ. കെ.എ. ശ്രീനിവാസൻ അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി ശാഖാ എക്‌സിക്യുട്ടീവ് അംഗങ്ങളുടേയും വനിതാ സംഘങ്ങളുടെയും മൈക്രോ കൺവീനർമാരുടെയും യോഗവും നടക്കും.