 
കൊടുങ്ങല്ലൂർ: താലൂക്ക് മത്സ്യത്തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) സുവർണ ജൂബിലി ആഘോഷത്തിന് ആനാപ്പുഴയിൽ തുടക്കമായി. ആദ്യകാല പ്രവർത്തകൻ പി.ഐ. ഷൺമുഖൻ പതാക ഉയർത്തി. ചിത്രരചനാ മത്സരം മുൻസിപ്പൽ ചെയർമാൻ എം.യു. ഷിനിജ ഉദ്ഘാടനം ചെയ്തു. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷ എൽസി പോൾ അദ്ധ്യക്ഷയായി. എൻ.കെ. തങ്കരാജ്, ഇ.എൻ. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. കെ.ജി. ശിവാനന്ദൻ, പി.കെ. സജീവൻ, എൻ.സി. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. ഇന്ന് വൈകിട്ട് അഞ്ചിന് ജൂബിലി സമ്മേളനം റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും.