കൊടുങ്ങല്ലൂർ: ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് ശ്രീനാരായണപുരം പഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ നടത്തിയ കൂട്ടയോട്ടത്തിന്റെയും ലഹരിവിരുദ്ധ ക്വിസ് മത്സരത്തിന്റെയും ബാലസഭയുടെയും ഉദ്ഘാടനം എസ്.എൻ പുരം മാർക്കറ്റ് ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് എം.എസ്. മോഹനൻ നിർവഹിച്ചു. കൂടാതെ ലഹരി വിരുദ്ധ പ്രതിജ്ഞയും, കൂട്ടയോട്ടവും, ക്വിസ് മത്സരവും, സിഗ്നേച്ചർ കാമ്പയിനും നടത്തി. മത്സര വിജയികൾക്കുള്ള സമ്മാനവും ചടങ്ങിൽ പ്രസിഡന്റ് വിതരണം ചെയ്തു. സി.ഡി.എസ് ചെയർപേഴ്‌സൺ ആമിന അൻവർ അദ്ധ്യക്ഷയായി. കെ.എ. അയൂബ്, മിനി ഷാജി, ജാനകി, നളിനി, രാജി സുനിൽ, ശ്രീദേവി തുടങ്ങിയവർ സംസാരിച്ചു.