ഒല്ലൂർ: തൃശൂർ ഈസ്റ്റ് ഉപജില്ലാ ശാസ്ത്രമേളയുടെ സംഘാടക സമിതി രൂപീകരണം പുത്തുർ ഗവ. സ്‌കൂളിൽ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. ഒക്ടോബർ 19, 20, 21 തീയതികളിലായി പുത്തുർ ഗവ. സ്‌കൂളിൽ നടക്കുന്ന മേളയിൽ 111 സ്‌കൂളുകളിൽ നിന്നായി 5000 ത്തിലേറെ വിദ്യാർത്ഥികൾ പങ്കെടുക്കും. വിവിധ വിഭാഗങ്ങളിലായി 7 കമ്മിറ്റികളാണ് രൂപീകരിച്ചിരിക്കുന്നത്. പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം ജോസഫ് ടാജറ്റ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സിനി പ്രദീപ് കുമാർ, അംഗങ്ങളായ പി.എസ്. സജിത്ത്, നളിനി വിശ്വംഭരൻ, എ.ഇ.ഒ: പി.എം. ബാലകൃഷ്ണൻ, പ്രിൻസിപ്പൽ ലിയ എന്നിവർ പങ്കെടുത്തു.