പുതുക്കാട് സർവീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗത്തിൽ പ്രസിഡന്റ് ടി.വി. പ്രഭാകരൻ അദ്ധ്യക്ഷ പ്രസംഗം നടത്തുന്നു.
പുതുക്കാട്: സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗം സി.ജി. ഓഡിറ്റോറിയത്തിൽ നടന്നു. ബാങ്ക് പ്രസിഡന്റ് ടി.വി. പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. മികച്ച കർഷകൻ, കുടുംബശ്രീ സംഘങ്ങൾ, എസ്.എസ്.എൽ.സി, പ്ലസ് ടു എന്നിവയിൽ ഫുൾ എ പ്ലസ്, റാങ്ക് നേടിയവർ എന്നിവർക്കുള്ള കെ.കെ. നാരായണൻ സ്മാരക അവാർഡുകൾ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് വിതരണം ചെയ്തു. സെക്രട്ടറി കെ.വി. അനിത റിപ്പോർട്ട് അവതരിപ്പിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ഷാജു കാളിയേങ്കര, ഭരണ സമിതി അംഗങ്ങളായ വി.കെ. വേലുക്കുട്ടി, കെ.ജെ. ജോജു, സെബി കൊടിയൻ, പി.ഡി. ജെയിംസ്, ടി.എസ്. രാജു, പ്രിൻസ് ചെതലൻ, പി.ഡി. സേവ്യർ, താര ചന്ദ്രൻ, അജിത ശങ്കരനാരായണൻ, ശ്രീദേവി പുരഷോത്തമൻ എന്നിവർ പ്രസംഗിച്ചു.