
തൃശൂർ: എറൗണ്ട് സിനിമാസിന്റെ ബാനറിൽ മധു രാധാകൃഷ്ണൻ, ജ്യോതിലാൽ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ഹ്രസ്വചിത്രം ഉളി റിലീസ് ചെയ്തു. സംഭാഷണമില്ലാതെ ബി.ജി.എം മാത്രമുള്ള സിനിമയുടെ ദൈർഘ്യം 11 മിനിറ്റ് 30 സെക്കന്റാണ്. ഒരു യാത്രയുടെ ഇടയിൽ അവിചാരിതമായി താൻ സഞ്ചരിച്ചു വന്ന തീവണ്ടിയും കൈയിലെ പണവും നഷ്ടമാവുകയും തീർത്തും അപരിചിതമായ സ്ഥലത്ത് ഒറ്റപ്പെടുകയും ചെയ്ത ഒരു തൊഴിലാളിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ചെന്നുപെട്ട സ്ഥലത്ത് പണമില്ലാതെ ഒരു പകലും രാത്രിയും അലയുമ്പോൾ കാണിക്കകൊണ്ട് സമ്പന്നരായ ദൈവങ്ങളെയും അവരുടെ ഭക്തൻമാരെയും കണ്ടുമുട്ടുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ജ്യോതിലാലിന്റെ കഥയ്ക്ക് ജീവൻജോയ് ആണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. കാമറ ജിജോ അങ്കമാലി. എഡിറ്റിംഗ് ജോയ് ആന്റണി.