1
കെ.എ. ശ്രീനിവാസൻ

വടക്കാഞ്ചേരി: കേരള കൗമുദി റീഡേഴ്‌സ് ക്ലബ് ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ. കെ.എ. ശ്രീനിവാസൻ (രക്ഷാധികാരി), ഉത്തമൻ ചെറോമൽ (പ്രസിഡന്റ്), സി.ജി. ശശി (സെക്രട്ടറി), ആർ. രവി (വൈസ് പ്രസിഡന്റ്), വി.ആർ. ശ്രീകൃഷ്ണൻ (ട്രഷറർ) എന്നിവരെയും എക്‌സിക്യുട്ടീവ് അംഗങ്ങളായി സുഭാഷ് പുഴയ്ക്കൽ, ബിന്ദു മനോജ്, ഷീബ മോഹൻ, കമലം പ്രഭാകരൻ, കെ. മണികണ്ഠൻ, വിത്സൻ കുന്നമ്പുളളി, പി.കെ. മോഹനൻ, രഹ്ന മനോഹർ എന്നിവരെയും തിരഞ്ഞെടുത്തു. യോഗത്തിൽ ഡോ. കെ.എ. ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. സുഭാഷ് പുഴയ്ക്കൽ, സി.ജി.ശശി, രാജശേഖരൻ കടമ്പാട്ട്, എം.ആർ സജി എന്നിവർ പ്രസംഗിച്ചു.