കൊടുങ്ങല്ലൂർ: കേരള കർഷക സംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 9ന് പതാകദിനമായി ആചരിച്ചു. മേത്തലയിൽ കർഷക സംഘം നേതാവ് അമ്പാടി വേണു പതാക ഉയർത്തി. അഡ്വ. എം. ബിജു കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.ആർ. അപ്പുക്കുട്ടൻ, കെ.കെ. വിജയൻ തുടങ്ങിയവർ സംസാരിച്ചു. കൊടുങ്ങല്ലൂരിൽ ഏരിയ സെക്രട്ടറി എം.എസ്. മോഹനൻ പതാക ഉയർത്തി. ടി.എച്ച്. വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.എം. സലീം, കെ.ആർ. ഉണ്ണിക്കൃഷ്ണൻ, മധു, അഷറഫ് തുടങ്ങിയവർ സംസാരിച്ചു. പി. വെമ്പല്ലൂരിൽ ഏരിയ പ്രസിഡന്റ് കെ.കെ. അബീദലി പതാക ഉയർത്തി. ഇ.വി. സുരേന്ദ്രൻ അദ്ധ്യക്ഷനായി. കെ. മനോജ്, എം. രാഗിണി തുടങ്ങിയവർ സംസാരിച്ചു. എസ്.എൻ പുരത്ത് ഏരിയ ട്രഷറർ ടി.കെ. രമേഷ് ബാബു പതാക ഉയർത്തി. വി.പി. പത്മജൻ, പി.എസ്. ബിന്ദു തുടങ്ങിയവർ സംസാരിച്ചു. മതിലകത്ത് ബിന്ദു മോഹൻലാൽ പതാക ഉയർത്തിയ ചടങ്ങിൽ കമാൽ പ്രസാദ് അദ്ധ്യക്ഷനായി. എറിയാട് എം.കെ. സിദ്ധിഖ് പതാക ഉയർത്തി. സുഗത ശ്രീധരൻ അദ്ധ്യക്ഷയായി. മുഹമ്മദ് ഹനീഫ സംസാരിച്ചു. അഴീക്കോട് സന്ദീപ് കളറാട്ട് പതാക ഉയർത്തി. കെ.എ. മുഹമ്മദ് റാഫി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.എ. നൗഷാദ് സംസാരിച്ചു. പുല്ലൂറ്റ് ടി.എച്ച്. വിശ്വംഭരൻ പതാക ഉയർത്തി. പി.എൻ. വിനയചന്ദ്രൻ അദ്ധ്യക്ഷനായി. കൂളിമുട്ടം ടി.ബി. സുനിൽ കുമാർ പതാക ഉയർത്തി. കെ.വി. മുരളീധരൻ അദ്ധ്യക്ഷനായി. എടവിലങ്ങ് അഡ്വ. മോനിഷ പതാക ഉയർത്തി. എ.പി. ആദർശ് അദ്ധ്യക്ഷനായി. കെ.കെ. മോഹനൻ സംസാരിച്ചു. പെരിഞ്ഞനത്ത് പി.കെ. സജിത്ത് പതാക ഉയർത്തി. ഡോ. ഹർഷകുമാർ അദ്ധ്യക്ഷനായി.